Latest NewsKerala

ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്ന് തോമസ് ഐസക്

 

തിരുവനന്തപുരം : ജിഎസ്ടി കൊണ്ട് വ്യാപാരികള്‍ക്ക് നേട്ടമല്ലാതെ നഷ്ടമൊന്നുമില്ലെന്ന് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഐസക്കിന്റെ പ്രതികരണം. ജിഎസ്ടി സംബന്ധിച്ച് മൊത്തത്തില്‍ ആശയക്കുഴമാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളുടെ സന്ദേശമെന്നും ജിഎസ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്ന തരത്തില്‍ ആശയക്കുഴപ്പങ്ങളില്ലെന്നും തോമസ് ഐസക് പറയുന്നു. ഇതുവരെ വ്യാപാരം നടത്തിയത് പോലെ തന്നെ ഇനിയും നടത്തിയാല്‍ മതിയെന്ന് ഐസക് പറയുന്നു.

കേരളത്തിലെ ഒരു വ്യാപാരിയും ഇതു സംബന്ധിച്ച് വ്യാകുലപ്പെടേണ്ടതില്ലെന്നാണ് ഐസക് പറയുന്നത്. ഇപ്പോള്‍ തന്നെ ഓണ്‍ലൈനായിട്ടാണ് വാറ്റ് റിട്ടേണ്‍ നല്‍കുന്നത്. പുതിയ റിട്ടേണ്‍ ഫോമും മറ്റും സെപ്തംബര്‍ മാസത്തിനു മുമ്പ് എല്ലാവര്‍ക്കും നല്‍കിയിരിക്കും. പരിശീലനവും നല്‍കും. ബില്ല് എഴുതുമ്പോള്‍ വാറ്റ് നികുതിക്കു പകരം ജിഎസ്ടി നികുതി എഴുതണമെന്നു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. കംപ്യൂട്ടറൈസ്ഡ് ബില്ലില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബില്ല് പ്രിന്റ് ചെയ്ത ശേഷം കൈകൊണ്ട് എഴുതിയാലും മതിയെന്നും ഐസക് ചൂണ്ടിക്കാട്ടി.

എത്രയും പെട്ടെന്ന് കംപ്യൂട്ടര്‍ സോഫ്ട്ട്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി കംപ്യൂട്ടര്‍ ഇല്ലെങ്കിലും ഒരു ഭയപ്പാടും വേണ്ടെന്നും കംപ്യൂട്ടര്‍ ബില്ലിംഗ് വേണമെന്ന് ഒരു നിയമവും ഇല്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ മാസത്തില്‍ റിട്ടേണ്‍ അയക്കുമ്പോള്‍ അത് ഓണ്‍ലൈന്‍ ആകണമെന്നു മാത്രമാണെന്നും ഐസക് വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button