ന്യൂഡല്‍ഹി : യുവാക്കള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വരുന്നു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസാധകരായ ഈ പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. പത്താം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് അത്യാവശ്യമായ വിഷയ മേഖലകളാണ് പുസ്തകത്തിലുണ്ടാവുക. അറിവ്, മാര്‍ക്ക് തുടങ്ങിയവ മാത്രമല്ല ഭാവിയുടെ ഉത്തരവാദിത്വങ്ങളും വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യുന്ന പുസ്തകം പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ കൂട്ടുകാരനായിരിക്കുമെന്ന് പ്രസാധകര്‍ പറയുന്നു.
പരീക്ഷാ സമ്മര്‍ദ്ദം മറികടക്കുക, സമചിത്തത നിലനിര്‍ത്തുക തുടങ്ങിയവയും പരീക്ഷകള്‍ക്കു ശേഷം മുന്നോട്ടുള്ള ലക്ഷ്യവും പുസ്തകത്തിന്റെ വിഷയങ്ങളാണ്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകം പുറത്തിറങ്ങും. രാജ്യത്തെ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തുകൊണ്ടുള്ള മോദിയുടെ പുസ്തകം ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണെന്ന് പ്രസാധകര്‍ ചൂണ്ടിക്കാട്ടുന്നു.
മോദി തന്നെയാണ് ഇത്തരമൊരു പുസ്തകത്തിന്റെ ആശയം മുന്നോട്ടുവെച്ചത്. മന്‍ കി ബാത്തിന് ലഭിച്ച വലിയ സ്വീകാര്യതയാണ് ഇത്തരമൊരു ആശയത്തിലേയ്ക്ക് അദ്ദേഹത്തെ എത്തിച്ചത്. തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിഷയമാണ് പുസ്തക രചനയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നതന്നെും യുവാക്കള്‍ നയിക്കുന്ന ഒരു നാളേയ്ക്കു വേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകളാണ് പുസ്തകത്തിലുണ്ടായിരിക്കുകയെന്നും മോദി വ്യക്തമാക്കുന്നതായി പ്രസാധകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments