അബുദാബി: അബുദാബിയില്‍ കഴിഞ്ഞ നാല് ദിവസമായി പത്തോളം കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഈ കുടുംബങ്ങള്‍ താമസിക്കുന്ന വില്ലയിലെ വൈദ്യുതി കണക്ഷനും, കുടിവെള്ള കണക്ഷനും ഉടമ വിച്ഛേദിച്ചതാണ് ദുരിതത്തിന് കാരണം. ഇന്ത്യ, ശ്രീലങ്ക, ഈജിപ്റ്റ്, ഫിലിപ്പിനോസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഇവര്‍. ഒരു വര്‍ഷത്തെ വാടക മുഴുവനായി ഒടുക്കിയ കുടുംബങ്ങളോടാണ് ഉടന്‍ തന്നെ വീടൊഴിയാന്‍ ഉടമ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ താമസം ആരംഭിച്ചത് തന്നെ. ചൂട് കാലാവസ്ഥയില്‍ വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങള്‍. വീട് സംഘടിപ്പിച്ച ഏജന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും കുടുംബങ്ങള്‍ പറയുന്നു. തങ്ങള്‍ ഒരുവര്ഷത്തെയ്ക്ക് വാടക അടച്ചതടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബങ്ങള്‍. ഒരു ആശുപത്രിയ്ക്കാണ് വില്ല വാടകയ്ക്ക് നല്‍കിയതെന്നാണ് വീട്ടുടമ പറയുന്ന ന്യായം.
Post Your Comments