Latest NewsIndia

കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോയമ്പത്തൂർ ; കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ് വര്‍ഷമായി എസ്റ്റേറ്റില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേശ് എന്നയാളെയാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെ ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് വസതിയില്‍ കവര്‍ച്ച നടന്നിരുന്നു. തുടർന്ന് നടന്ന പോലീസ് അന്വേഷണം അവസാനിച്ചത് കേരളത്തിലുള്ള ചില പ്രതികളിലാണ്. എന്നാൽ മുഖ്യപ്രതിയായ കനകരാജും , മറ്റൊരു പ്രതിയായ സയന്റെ ഭാര്യയും മകനും വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിനാൽ ദിനേശിന്റെ മരണവും കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.

എട്ടുപേരെയാണ് ഇതുവരെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തത്‌. എന്നാൽ 11 പേരാണ് കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button