ന്യൂഡല്‍ഹി: നിലവില്‍ എസി കോച്ചുകള്‍ ഉള്ള എല്ലാ ട്രെയിനുകളിലും എക്കണോമി എസി കോച്ചുകള്‍ ആരംഭിക്കാനൊരുങ്ങി റെയിൽവേ. എക്കോണമി എ സി കോച്ചുകളിലെ നിരക്ക് തേര്‍ഡ് എസിയിലും താഴെ ആയിരിക്കും.ഇവിടെ താപ നില 24 -25 ഡിഗ്രിയാക്കി നിർത്തും. എന്നാൽ ബ്ളാങ്കറ്റുകളും മറ്റും റെയിൽവേ നൽകില്ല.ചില ട്രെയിനുകള്‍ പൂര്‍ണമായി ശീതീകരിക്കാനും പദ്ധതിയുണ്ട്. എ സി കമ്പാർട്ട്മെന്റുകൾ മാത്രമുള്ള ഹംസഫര്‍ എക്സ്പ്രസ് യാത്രക്കാർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതോടെയാണ് റെയിൽവേ ഈ ഒരു തയ്യാറെടുപ്പ് നടത്തുന്നത്.
Post Your Comments