പാരീസ്: തെക്കൻ ഫ്രാൻസില്‍ മുസ്ലിം പള്ളിക്ക് പുറത്തുണ്ടായ വെടിവയ്പിൽ എഴു വയസുകാരിയടക്കം എട്ടു പേർക്ക് പരിക്ക്.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30ന് മുഖംമൂടി ധരിച്ചെത്തിയ രണ്ടു അക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അവിഗ്നോണിലെ അരാഹ്മ മോസ്കിന് സമീപമാണ് ആക്രമണമുണ്ടായത്.
എന്നാൽ ഇതു ഭീകരാക്രമണം ആകാനുള്ള സാധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റമാകാം വെടിവയ്പിന് കാരണമായതെന്ന് ജില്ലാ മജിസ്ട്രേറ്റ് ലോറെ ചബൗദ് പറഞ്ഞു.
Post Your Comments