ബയ്റൂട്ട്: ലബനനിലെ ബെക്കാ താഴ്വരയില് സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന ക്യാമ്പിൽ തീപിടുത്തം. ഞായറാഴ്ചയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ രണ്ടു പേര് മരിക്കുകയും ആറു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്താവുന്ന ക്വാബ് ഏലിയാസ് പട്ടണത്തിനടുത്താണ് അഭയാര്‍ഥി ക്യാംപ്. ഇവിടെയുണ്ടായിരുന്ന നൂറിലധികം ടെന്റുകള്‍ കത്തിനശിച്ചു.
ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്നു സിറിയയില്‍ നിന്നു പലായനം ചെയ്ത പത്തുലക്ഷത്തോളം പേര് ലബനനില്‍ അഭയാര്‍ഥികളായുണ്ടെന്നാണു കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാംപുകളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments