ദോഹ: ഖത്തറിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ളവര്‍ അനുവദിച്ച സമയപരിധി നീട്ടി.
ഖത്തറിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവച്ച 13 ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
ഉപാധികളെല്ലാം തള്ളിയെങ്കിലും ചര്‍ച്ചയ്ക്ക് തയാറാണെന്നു ഖത്തര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം അഞ്ചിനാണു സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്. ഉപാധികള്‍ അംഗീകരിക്കുന്നതിന് 48 മണിക്കൂര്‍ കൂടി ഖത്തറിന് അനുവദിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളാണ് സമയപരിധി നീട്ടിയത്.
നിലവില്‍ ഖത്തറിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. കുവൈത്ത് അമീറിന്റെ അഭ്യര്‍ഥന മാനിച്ചാണ് സമയപരിധി നീട്ടിയത്. അതേസമയം ഖത്തര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് ആവര്‍ത്തിച്ചു. ഹമദ് രാജാവുമായും ഖത്തര്‍ അമീറുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഫോണില്‍ ചര്‍ച്ച നടത്തി.
Post Your Comments