തിരുവനന്തപുരം: ശ്രീ പദ്മനാഭ ക്ഷേത്രത്തിൽ നിന്ന് എട്ടു വജ്രങ്ങൾ മോഷണം പോയതായി അമിക്കസ്ക്യൂറി സുപ്രീംകോടതിയിൽ റിപ്പോര്‍ട്ട് നല്കി.ഭഗവാന്റെ തിലകത്തിന്റെ ഭാഗമായ എട്ടു വജ്രങ്ങൾ മോഷണം പോയതായും ഇതിന്റെ മേൽ കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയോട് ശുപാർശ ചെയ്തു.
21 ലക്ഷം രൂപ മതിപ്പുള്ള 80 വർഷം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായിരിക്കുന്നത്. തന്ത്രിമാർ കൈകാര്യം ചെയ്യുന്ന ആഭരണങ്ങളുടെ വിവരങ്ങള്‍ ഇംഗ്ലീഷിൽ തന്നെ രജിസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉന്നയിച്ചു.2015 ലാണ് ഇവ കാണാതായത്. ഇവയ്ക്ക് കേടുപാട് സംഭവിച്ചു എന്നാണു രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വജ്രം കാണാതായതുമായി ബന്ധപ്പെട്ട് ഒരു കേസ് കഴിഞ്ഞ ഓഗസ്റ്റ് ആറിന് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതില്‍ അന്നത്തെ ഭരണസമിതിക്ക് വീഴ്ചസംഭവിച്ചു. ക്ഷേത്രത്തിനു സുരക്ഷാ വർദ്ധിപ്പിക്കണമെന്നും ശുപാർശയുണ്ട്.
Post Your Comments