പാലക്കാട്: പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. പിന്നിൽ എസ് ഡി പി ഐ ആണെന്ന് സിപിഎം ആരോപിക്കുന്നു.സിപിഎം പ്രവർത്തകനായ അബ്ദുള്‍ റഷീദ് (37)നാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്. അക്രമത്തില്‍ പ്രതിഷേധിച്ച് വല്ലപ്പുഴ പഞ്ചായത്തില്‍ സി.പി.എം തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് സി.പി.എം ലോക്കല്‍ സെകട്ടറി അബ്ദുള്‍ നാസര്‍ ആരോപിച്ചു.കൈക്കും തലയ്ക്കും പരിക്കേറ്റ അബ്ദുള്‍ റഷീദിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു
Post Your Comments