CinemaMollywoodLatest News

പ്രണയ ജോഡികളായി മധുവും ഷീലയും വീണ്ടും എത്തുന്നു

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘ബഷീറിന്റെ പ്രേമലേഖനം’ റിലീസിങ്ങിന് ഒരുങ്ങി. ‘കുമ്പസാരം’ എന്ന ചിത്രത്തിന് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഷീറിന്റെ പ്രേമലേഖനം’. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ പ്രണയ ജോഡികളായ മധുവും ഷീലയും ജോഡികളായി എത്തുന്നു എന്നത് ഈ ചിത്രത്തിന്റെ സവിശേഷതകളിൽ ഒന്നാണ്. ഗ്രാമ അന്തരീക്ഷത്തിലുള്ള പ്രണയ കഥ പറയുന്ന ചിത്രമാണ് ഇത്. നവാഗതരായ ഷിനോദ് ശിവം, ബിബിന്‍ കെ പൗലോസ്, ഷംസീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാമറാമാൻ സഞ്ജയ് ഹാരിസാണ് ഈ ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നെടുമുടി വേണു, ജോയ് മാത്യു, ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ഷാനവാസ്, സുരാജ് ഹാരിസ്, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍, സുനില്‍ സുഗദ, മണികണ്ഠന്‍ ആചാരി, ആശ അരവിന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഫോര്‍ട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പിഎം ഹാരിസ്, മുഹമ്മദ് അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.ജൂലൈ 21ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button