ആലപ്പുഴ: രണ്ടരവര്‍ഷം മുന്‍പ് വിരമിച്ച വില്ലേജ്മാന്‍ ഒരുവര്‍ഷമായി ജോലിയില്‍ തുടരുന്നതായി വിജിലന്‍സ് കണ്ടെത്തി. വിരമിച്ചതിനുശേഷം പതിവുപോലെ ഓഫീസില്‍ വന്ന് ജോലിയില്‍ തുടരുകയായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഇയാള്‍ക്ക് കസേരയും മേശയും ഇവിടെ നല്‍കിയിരുന്നു. പോക്കുവരവ് ചെയ്തുകൊണ്ടിരുന്നത് ഇയാളാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ജോലിയില്‍ സഹായിക്കുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ വിജിലന്‍സിനു നല്കിയ വിശദീകരണം.
മണ്ണഞ്ചേരി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് 2014 നവംബറില്‍ വിരമിച്ച സുരേന്ദ്രന് ജോലിയില്‍ തുടരുന്നത് കണ്ടെത്തിയത്. ഇയാളെ ജോലിക്ക് നിയോഗിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Post Your Comments