കൊച്ചി : നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയില്‍നിന്ന് പൊലീസ് സിസി ടിവി പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ സ്ഥാപനത്തില്‍ ചെന്നതായി പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. കടയില്‍ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസിടിവി പിടിച്ചെടുത്തത്.
എന്നാല്‍, ഒരുമാസംവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ആറുമാസം മുന്‍പുള്ള ദൃശ്യങ്ങള്‍വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നിര്‍ണായകമാകും. നാലഞ്ചു തവണവരെ ഓവര്‍റൈറ്റ് ചെയ്താലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് സി-ഡിറ്റ് വൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments