![](/wp-content/uploads/2017/07/jail.jpg)
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്ക് പാകിസ്ഥാന്‍ പുറത്തുവിട്ടു. മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 546 ഇന്ത്യക്കാര്‍ രാജ്യത്തെ ജയിലുകളില്‍ തടവിലുള്ളതായി പാകിസ്ഥാന്‍. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് കൈമാറിയ പട്ടികയിലാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തടവുകാരില്‍ 52 പേര്‍ സൈനികരും 494 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. ഇന്ത്യന്‍ ജയിലുകളില്‍ തടവില്‍കഴിയുന്ന പാക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറാനും പാകിസ്ഥാന്‍ ഇന്ത്യയോടാവശ്യപ്പെട്ടു.
2008-ല്‍ തയ്യാറാക്കിയ ഉടമ്പടിപ്രകാരമാണ് ഇരുരാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ വിവരങ്ങള്‍ കൈമാറുന്നത്. എല്ലാവര്‍ഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനുമാണ് വിവരങ്ങള്‍ കൈമാറാറുള്ളത്.
Post Your Comments