Latest NewsUAEIndiaGulf

ഇന്ത്യന്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന കാര്യത്തില്‍ നടപടികള്‍ തുടങ്ങി; കേന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ യുഎയിലേക്ക്

യു.എ.ഇയിലുള്ള ഇന്ത്യന്‍ തടവുകാരെ രാജ്യത്തെ ജയിലുകളിലേക്കു മാറ്റുന്ന കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നു. ന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥര്‍ അടുത്തമാസം ആദ്യം യു.എ.ഇിലെത്തും. എഴുപതു തടവുകാരെ ഇന്ത്യന്‍ ജയിലുകളിലേക്കു മാറ്റാനാണ് നീക്കം. 2011 ല്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ഇതില്‍ 70 തടവുകാരെ ഇന്ത്യന്‍ ജയിലുകളിലേക്കു മാറ്റാനൊരുങ്ങുന്നത്.

യു.എ.ഇയില്‍ നിന്ന് ഇന്ത്യന്‍ ജയിലുകളിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ സജീവ നടപടി സ്വീകരിക്കുമെന്ന് ലോക്‌സഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥര്‍ യു.എ.ഇയിലെത്തുന്നത്. തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സന്ദര്‍ശനത്തിനിടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

യു.എ.ഇയിലെ വിവിധ ജയിലുകളിലായി ആയിരത്തിഒരുന്നൂറോളം ഇന്ത്യന്‍ തടവുകാരുള്ളതായാണ് കണക്ക്. 2013 ല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഒരു തടവുകാരനെപ്പോലും ഇതുവകരെ കൈമാറിയിട്ടില്ല. കൈമാറ്റം ചെയ്യപ്പെടുന്ന തടവുകാര്‍ ശേഷിക്കുന്ന ശിക്ഷാകാലം ഇന്ത്യയില്‍ അനുഭവിക്കണമെന്നാണ് ധാരണ. ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് മാത്രമേ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുമതിയുള്ളൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button