ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഒരു ഉല്‍പ്പന്നത്തിന് ഒരു വിലയെന്ന പുതിയ നിയമം നടപ്പിലായതോടെ അവസാനിക്കുന്നത് വമ്പൻ മാളുകളിലും വിമാനത്താവളങ്ങളിലും നടത്തിയിരുന്ന പകൽകൊള്ളയാണ്. മാളുകളിലും വിമാനത്താവളങ്ങളിലും മറ്റും ഇതുവരെ ഉണ്ടായിരുന്ന തോന്നിയ വില ഈടാക്കുന്ന നടപടി ഇതോടെ ഇല്ലാതാവും.പലയിടത്തും യഥാര്‍ഥ വിലയുടെ നാലിരട്ടിയിലധികമാണ് ഈടാക്കുന്നത്.
മാളുകളിലേയും തിയേറ്ററുകളിലേയും വില വ്യത്യാസം പലപ്പോഴും ചർച്ചയായിട്ടുണ്ടെങ്കിലും ഇതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരേ ഉല്‍പ്പന്നത്തിന് എല്ലായിടത്തും ഒരേ വിലമാത്രമേ ഈടാക്കാന്‍ പാടൂള്ളൂ എന്നു കേന്ദ്രസര്‍ക്കാര്‍ കമ്പനികൾക്ക് നിർദ്ദേശം നൽകിയത്. കമ്പനികൾക്ക് ഇതിനു ആവശ്യമായ സമയം അനുവദിക്കാനായി ഈ നിയമം പ്രാബല്യത്തിൽ വരുന്നത് 2018 ജനുവരി ഒന്ന് മുതൽ ആയിരിക്കും.
ഒരു ഉല്‍പ്പന്നത്തിന് എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുകയോ ഇരട്ട എം.ആര്‍.പിയുണ്ടാകുകയോ ചെയ്യാവുന്നതല്ലെന്നു ചട്ടത്തില്‍ നിർദേശിച്ചിട്ടുണ്ട്. വിൽക്കുന്ന സ്ഥലത്തിന് മാറ്റമുള്ളതുപോലെ വിലയിൽ മാറ്റം വരുത്തിയാൽ ആ കമ്പനിക്ക് തടയിടാനാണ് ഉപഭോക്തൃകാര്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
Post Your Comments