ജയ്പൂര്‍: രാജ്യത്ത് ജിഎസ്ടി നിലവിൽ വന്ന ദിവസം പിറന്ന കുഞ്ഞിന് ജിഎസ്ടി എന്ന പേര് നൽകി മാതാപിതാക്കൾ. രാജസ്ഥാന് സ്വദേശിയായ കുഞ്ഞിനാണ് ജിഎസ്ടി എന്ന് പേരിട്ടിരിക്കുന്നത്. ജൂണ്‍ 30നും ജൂലായ് ഒന്നിനും മധ്യേ അര്‍ദ്ധരാത്രി 12.10നാണ് ഈ ആണ്‍കുഞ്ഞ് പിറന്നത്.
നവജാത ‘ജിഎസ്ടി’ക്ക് ആശംസയുമായി മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്യുകയുണ്ടായി. ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്കരണമായ ജിഎസ്ടി ജൂണ്‍30ന് രാത്രിയാണ് പ്രഖ്യാപിച്ചത്.
Post Your Comments