ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫോം തയാറായി. ഫ്ളുറസന്‍റ് ജാക്കറ്റുകളും കറുപ്പ്, മഞ്ഞ ടീ ഷര്‍ട്ടുകളുമാണ് ഇനി റെയില്‍വേ ജീവനക്കാരുടെ വേഷമെന്നാണ് വിവരം.
റെയില്‍വേ ജീവനക്കാര്‍ക്കായി പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധ റിതു ബേരിയാണ് യൂണിഫോം തയാറാക്കിയത്. നാല് വ്യത്യസ്ഥ മാതൃകയാണ് റിതു തയാറാക്കിയിരുന്നത്. റിതു ബേരി സമര്‍പ്പിച്ച യൂണിഫോമുകളുടെ പുതിയ ഡിസൈന്‍ പരിശോധിക്കുകയാണെന്നും അന്തിമ തീരുമാനം ഉടന്‍ എടുക്കുമെന്നും റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ടിടിഇ, സ്റ്റേഷന്‍ മാസ്റ്റര്‍, ഫ്രണ്ട് ഓഫീസ് ജീവനക്കാര്‍, ലോക്കോ പൈലറ്റ്, ഗാര്‍ഡ്സ്, ഡ്രൈവര്‍മാര്‍, കാറ്ററിംഗ് ജീവനക്കാര്‍ എന്നിങ്ങനെ അഞ്ചു ലക്ഷം ജീവനക്കാരാണ് റെയില്‍വേയിലുള്ളത്.
Post Your Comments