Latest NewsKeralaNews

അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗണേഷ് കുമാര്‍

കൊച്ചി : താരസംഘടനയായ അമ്മയ്‌ക്കെതിരെയും ഇന്നസെന്റിനെതിരെയും കടുത്ത വിമര്‍ശനവുമായി ഗണേഷ് കുമാര്‍. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ ഗൗരവകരമായി ‘അമ്മ’ ഇടപെട്ടില്ല.
 
അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചുവെന്നും അമ്മ നടീനടന്മാര്‍ക്ക് നാണക്കേടാണെന്നും ഗണേഷ് കുമാര്‍. അമ്മയുടെ കപട മാതൃത്വം പിരിച്ച് വിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണം.
 
പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുംടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണം. താന്‍ ആവശ്യപ്പെട്ടിട്ടും ഈ വിഷയത്തില്‍ ഇന്നസെന്റ് ഇടപെട്ടിട്ടില്ലയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button