Latest NewsKerala

ഡെങ്കിപനി മരണസംഖ്യ കൂടുന്നു: ആശുപത്രി ജീവനക്കാരന്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് ഡെങ്കിപനി ബാധിച്ച് വീണ്ടും മരണം. കൊല്ലം സ്വദേശിയും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. കൊല്ലം തഴവ സ്വദേശി രാജന്‍പിള്ള(44) ആണ് മരിച്ചത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് രാജന്‍.

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി അദ്ദേഹം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തഴവ മേഖലയില്‍ വ്യാപകമായി ഡെങ്കിപനി സ്ഥിരീകരിച്ചിരുന്നു. കൊല്ലം കോര്‍പ്പറേഷനിലും, ജില്ലയിലെ കിഴക്കന്‍ മേഖലയിലും വ്യാപകമായി ഡെങ്കിപനി പടര്‍ന്നുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

തഴവ മേഖലയിലാണ് ജില്ലയില്‍ ആദ്യമായി ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തത്. മാലിന്യങ്ങളും മനുഷ്യവിസര്‍ജ്യങ്ങളും തള്ളപ്പെട്ടതിനാലാണ് തഴവയില്‍ കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button