പ്രശസ്തതാരം ഇന്നസെന്റിനെതിരെ പ്രതികരിച്ച് നടന്‍ ബാബുരാജ്. ഞാന്‍ അപകടത്തില്‍പെട്ടപ്പോള്‍ ഇന്നസെന്റ് ഒന്ന് വിളിച്ചതുപോലുമില്ലെന്ന് ബാബുരാജ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ബാബുരാജിന്റെ പ്രതികരണം.
കൈനീട്ടം കൊടുക്കലും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തലുമായി ഒതുങ്ങുകയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങളെന്ന് ബാബുരാജ് പറയുന്നു. പല നിര്‍ണായക ചോദ്യങ്ങള്‍ക്കും എത്രനാള്‍ ഹാസ്യത്തിലൂടെ മറുപടി നല്‍കി അംഗങ്ങളുടെ കണ്ണടപ്പിക്കാന്‍ സാധിക്കും.
അംഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഇമേജ് നോക്കുന്ന നടന്മാര്‍ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണം. ഒരാള്‍ സംഘടനയില്‍ അംഗത്വമെടുത്താല്‍ അവര്‍ നല്ലതാകട്ടെ ചീത്തയാകട്ടെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ടെന്നും താരം പറയുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണരൂപം വായിക്കാം.
Post Your Comments