നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം ശ്യാമപ്രസാദ്- അനൂപ് മേനോന് കൂട്ടുകെട്ട് വീണ്ടും വരുന്നു. രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ മണല്‍നഗരം എന്ന ടെലീ സീരിയലില്‍ ആണ് അവസാനമായി ഇരുവരും ഒരുമിച്ച് ചെയ്തത്. എല്‍.എല്‍.ബി ഫലം പുറത്ത് വന്ന അന്നാണ് ആദ്യമായി നേരില്‍ കണ്ടതെന്നും ഇപ്പോഴുള്ള ഈ പ്രൊജക്റ്റ് വളരെ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുന്നു എന്നും അനൂപ് മേനോന്.
ഒന്നാം റാങ്ക് കിട്ടിയതിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ഇദ്ദേഹം എന്റെ അടുത്ത ബന്ധുവിന്റെ വീടിനടുത്താണ് താമാസിക്കുന്നതെന്ന് അറിഞ്ഞത്. പിന്നീട് ഉയര്‍ത്തെഴുനേല്‍പ്പ് എന്ന ടെലീ ഫിലിം കണ്ടതോടെ ശ്യാമേട്ടനോട് വല്ലാത്ത ആരാധന കൂടി വരികയായിരുന്നെന്നും നടന് കൂട്ടി ചേര്‍ത്തു.
തന്റെ ആദ്യ സംവിധായകന്റെ സിനിമയില്‍ ഇപ്പോള്‍ വീണ്ടും അഭിനയിക്കുമ്പോള്‍ പണ്ടത്തെ രംഗങ്ങളാണ് ഓര്‍മ്മ വരുന്നത്. ഐസ്ക്രീം നുണയുന്ന രംഗത്തില്‍ അഭിനയിച്ചപ്പോള്‍ തുടക്കകാരനെന്ന നിലയില്‍ ഇരുപത് ടേക്ക് വേണ്ടിവന്നു. അന്നത്തെ അഭിനയത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും പുതിയ സിനിമയുടെ ഭാഗമാവുമ്പോള്‍ ഒരുപാട് പ്രതീക്ഷ ഉണ്ടെന്നും അനൂപ് മേനോന് പറഞ്ഞു.
ഒക്ടോബറില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ മുഖ്യ കഥാപാത്രത്തെ ആനൂപ് അവതരിപ്പിക്കുന്നു. കരിങ്കുന്നം സിക്സെസില് ചെറിയ രീതിയില്‍ ശ്യമാപ്രസാദുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.നിവിന്‍ പോളി-തൃഷ കൂട്ടുകെട്ടില്‍ ഈ സംവിധായകന്റെ മറ്റൊരു സിനിമയും ഉടന്‍ വരാനിരിക്കുകയാണ്.
Post Your Comments