KeralaLatest News

തോന്നിയത് പോലെ ജീവിക്കുന്നതാണോ സ്ത്രീ സ്വാതന്ത്ര്യം; രൂക്ഷ വിമര്‍ശനവുമായി സുഗതകുമാരി !

തിരുവനന്തപുരം: വഴിതെറ്റി സഞ്ചരിക്കുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് കവയത്രി സുഗതകുമാരിയുടെ രൂക്ഷ വിമര്‍ശനം. വഴിതെറ്റുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കൗണ്‍സിലിംഗ് നടത്തി തന്റെ ജീവിതം പാഴാകുന്നു. തോന്നിയത് പോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് ചിന്തിക്കുന്ന തലമുറയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും സുഗതമുമാരി പറഞ്ഞു. ഇത് ആദ്യമായാണ് സുഗതകുമാരി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുന്നത്. പല പെണ്‍കുട്ടികളും ധാര്‍ഷ്ഠ്യത്തോടെ തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പറയുന്നത്. സുഖലോലുപതയില്‍ പെട്ട് അതിനൊപ്പമാണ് പെണ്‍കുട്ടികള്‍ നീങ്ങുന്നതെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button