
ലോസ് ആഞ്ചല്‍സ് : സാന്താ അന യിലെ ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ചെറു വിമാനം ഹൈവേക്ക് സമീപമുള്ള ഗ്രൗണ്ടില്‍ തകര്‍ന്നു വീണു. പൈലറ്റടക്കം വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടുകളില്‍ ഗതാഗതം മണിക്കൂറുകളോളം താറുമാറായതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് എഞ്ചിനുള്ള സെസ്‌ന 310 വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം വിട്ട വിമാനം പൈലറ്റ് ഹൈവേക്ക് സമീപമുള്ള ഗ്രൗണ്ടില്‍ ഇടിച്ചിറക്കി. ഗ്രൗണ്ടില്‍ തകര്‍ന്നു വീണ വിമാനത്തിന് തീ പിടിക്കുകയും കത്തുകയും ചെയ്തു. എന്നാല്‍ വീഴുന്നതിന് മുമ്പ് തന്നെ പൈലറ്റ് അപകട വിവരം ബന്ധപ്പെട്ടവരെ അറിയിച്ചതിനാല്‍ തക്ക സമയത്ത് യാത്രക്കാരെയും പൈലറ്റിനെയും എമര്‍ജന്‍സി ടീമിന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു യാത്രക്കാരനാണ് അപകടത്തിന്റെ വീഡിയോ പകര്‍ത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ഗ്രൗണ്ടില്‍ പതിക്കുന്നതും തുടര്‍ന്ന് ശക്തമായ പുകയോട് കൂടി കത്തുന്നതും വീഡിയോയില്‍ കാണാം.
Post Your Comments