ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശുദ്ധീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലളിതവും കൂടുതല്‍ മികവുറ്റതുമായ പുതിയ നികുതി സംവിധാനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമായിരിക്കും.
ജി.എസ്.ടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളുടെ പൂര്‍ണ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ആളുകള്‍ രോഗികളായി മാറണമെന്ന് ഡോക്ടര്‍മാര്‍ ആഗ്രഹിക്കാത്തത് പോലെ സമ്പത്തിലധിഷ്ടിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വിസ്ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിസ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ കൂടുതല്‍ കള്ളപ്പണക്കാര്‍ പിടിയിലാകുമെന്നും മോദി വ്യക്തമാക്കി.
Post Your Comments