Latest NewsIndia

ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ ബഷിര്‍ ലഷ്‌കരിയെ സൈന്യം വധിച്ചു

ശ്രീ​ന​ഗ​ര്‍ : ജ​മ്മു കാ​ഷ്മീ​രി​ല്‍ അ​ന​ന്ത്​നാ​ഗ് ജി​ല്ല​യി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ല​ഷ്ക​ര്‍ ക​മാ​ന്‍​ഡ​ര്‍ ബ​ഷി​ര്‍ ല​ഷ്ക​രി ഉ​ള്‍​പ്പെ​ടെ മൂ​ന്നു ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ന​ന്ത്നാ​ഗി​ലെ ബ്രന്തി-ബാത്പോറ മേഖലയില്‍ സു​ര​ക്ഷാ സേ​ന​യു​ടെ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ദൈ​ല്‍​ഗാ​മി​ലെ ഒ​രു വീ​ട്ടി​ല്‍ ല​ഷ്​ക​ര്‍ ഇ ​തൊ​യ്ബ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ഭീ​ക​ര​ര്‍ സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ചും വെ​ടി​വ​യ്പു​ണ്ടാ​യി.

ജൂ​ണ്‍ 16ന് ​അ​ന​ന്ത്നാ​ഗി​ല്‍ പോ​ലീ​സ് വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​ണ് ല​ഷ്ക​രി. കാ​ഷ്മീ​രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫി​റോ​സ് അ​ഹ​മ്മ​ദ് ഉ​ള്‍​പ്പെ​ടെ ആ​റു പോ​ലീ​സു​കാ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ല​ഷ്ക​രി​യു​ടെ ത​ല​യ്ക്ക് ജ​മ്മു കാ​ഷ്മീ​ര്‍ പോ​ലീ​സ് 12 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു. ഇ​യാ​ളു​ടെ മ​ര​ണം ഡി​ജി​പി സ്ഥി​രീ​ക​രി​ച്ചു.

ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ ര​ണ്ടു പ്ര​ദേ​ശ​വാ​സി​ക​ളും കൊ​ല്ല​പ്പെട്ടിരുന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍17 പ്ര​ദേ​ശ​വാ​സി​ക​ളെ സു​ര​ക്ഷി​ത താ​വ​ള​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. മ​നു​ഷ്യ​രെ മ​റ​യാ​ക്കി​യാ​ണ് ഭീ​ക​ര​ര്‍ സേ​ന​യെ നേ​രി​ടു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button