Latest NewsFootballSports

ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുരസ്കാരങ്ങൾ സ്വന്തമാക്കി രണ്ട് മലയാളി താരങ്ങൾ

ന്യൂഡൽഹി: ഫുട്ബോൾ പ്ലയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാളി താരങ്ങളായ അനസ് എടത്തൊടികയും, സി.കെ. വിനീതും. മികച്ച ഇന്ത്യൻ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അനസ് എടത്തൊടിക സ്വന്തമാക്കിയപ്പോൾ ഫാൻസ് പ്ലെയർ പുരസ്കാരം സി.കെ. വിനീത് സ്വന്തമാക്കി.

ബംഗളൂരു എഫ്സിയുടെ ഉദാന്ത സിംഗ്  മികച്ച യുവതാരമായപ്പോൾ ഐസ്വാൾ എഫ്സിയെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ ഖാലിദ് ജമീൽ മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു. ഐസ്വാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button