Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNewsGulf

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ബിജെപി ഇടപെടുന്നു

തിരുവനന്തപുരം: പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ബിജെപി ഇടപെടുന്നു. ദുബായിൽ ജയിലിൽ ഉള്ള രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നിവേദനം നല്‍കി. രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്‍ എഴുതിയ കത്ത് ഉള്‍പ്പെടുത്തിയാണ് നിവേദനം നൽകിയത്.

75 വയസ്സുകാരനും രോഗിയുമായ രാമചന്ദ്രന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തില്‍ ജാമ്യം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത്.ജാമ്യം ലഭിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്ന് ബോധ്യമായതിനാലാണ് ബിജെപി ഇടപെട്ടതെന്ന് ശോഭ സുരേന്ദ്രൻ അറിയിച്ചു.കേരളത്തിലും പുറത്തുമുള്ള ഭൂമിയും സ്വത്തുവകകളും വിറ്റ് ബാങ്കുകള്‍ക്കുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാനാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2015 ഓഗസ്റ്റ് 23-നാണ് ചെക്ക് മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ ജയിലിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button