MollywoodLatest NewsCinemaMovie SongsEntertainment

ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം; ജോയ് മാത്യുവിന് ബൈജു കൊട്ടാരക്കരയുടെ മറുപടി

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയും സംഭവം കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തത ദിവസങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാള്‍. അതു കൊണ്ട് ത്തന്നെ കഴിഞ്ഞ ദിവസം നടന്ന അമ്മ യോഗം കൂടുതല്‍ ശ്രദ്ധാ കേന്ദ്രമായി. എന്നാല്‍ ദിലീപിനെ പിന്തുണച്ചും നടിയ്ക്ക് വലിയ പ്രാധാന്യം നല്‍കാതെയും യോഗം കടന്നു പോയെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ സമീപനത്തെ നടന്‍ ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോല്‍ ജോയ് മാത്യുവിന് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

അമ്മ യോഗത്തിൽ പങ്കെടുത്ത് അവിടെ ഒരുവാക്കുപോലും പറയാതെ ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നത് ഭീരുത്വമാണെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. ‘ശ്രീ. ജോയി മാത്യു, താങ്കളുടെ പോസ്റ്റ് കണ്ടു. അമ്മയുടെ യോഗത്തിന് പങ്കെടുത്ത താങ്കൾ അവിടെ ഒരു വാക്ക് പോലും പറയാതെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടു ളിക്കുന്നത് എന്തിനാണ്. അവിടെ സംസാരിക്കാൻ താങ്കളുടെ മുട്ട് ഇടിച്ചോ. ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം.–ബൈജു കൊട്ടാരക്കര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button