ന്യൂഡല്‍ഹി : ആപ്പിള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജി.എസ്.ടി നിലവില്‍ വന്നതോടെ ആപ്പിള്‍ ഐഫോണുകളുടെ വില കുറച്ചു. വിവിധ മോഡലുകള്‍ക്ക് നാല് ശതമാനം മുതല്‍ 7.5 ശതമാനം വരെ വിലക്കുറവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ ആപ്പിള്‍ എസ്.ഇയുടെ അസംബ്ലിങ് കമ്പനി ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ബംഗ്ലൂരുവിലെ നിര്‍മാണശാലയിലാണ് ആപ്പിള്‍ ഫോണിന്റെ നിര്‍മാണം നടത്തുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍ വിപണിയിലെത്തുന്നത് ആപ്പിള്‍ ഫോണുകളുടെ വില കുറയുന്നതിന് കാരണമാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവച്ചിരുന്നില്ല.
ആപ്പിളിന്റെ വെബ്സൈറ്റ് നല്കുന്ന റിപ്പോര്‍ട്ടുകളുനസരിച്ച് ഐഫോണ്‍ 7 പ്ലസ് 256 ജി.ബി മോഡലിന് 85,400 രൂപയാണ് നിലവിലെ വില. മുമ്പ് ഇത് 92,000 രൂപയായിരുന്നു. ഐഫോണ്‍ 6 എസ് 32 ജി.ബി മോഡലിന് 46,900 രൂപയാണ് വില. 6.2 ശതമാനം കുറവാണ് 6 എസിന്റെ വിലയില്‍ ആപ്പിള്‍ വരുത്തിയിരിക്കുന്നത്.
ഐഫോണ്‍ എസ്.ഇ 32 ജി.ബി മോഡലിന് 26,000 രൂപയും 128 ജി.ബി മോഡലിന് 35,000 രൂപയുമാണ് വില. ഇറക്കുമതി ചെയ്തിരുന്ന മൊബൈല്‍ ഫോണുകള്‍ക്ക് മുമ്പ് ചുമത്തിയിരുന്ന നികുതിയേക്കാളും കുറവാണ് ജി.എസ്.ടിയില്‍ ചുമത്തുന്നത്. ഇതാണ് ആപ്പിള്‍ ഫോണുകളുടെ വില കുറയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
Post Your Comments