ആഗ്ര: ഒളിച്ചിരുന്ന് പുകവലിച്ച മകനെ അമ്മ ശകാരിച്ചതിലും മർദ്ദിച്ചതിലും പ്രതിഷേധിച്ചു പതിനാലു കാരൻ സ്വയം വെടിവെച്ചു മരിച്ചു.ആഗ്രയിലെ കൃഷ്ണ നഗറിലാണ് സംഭവം. നാടന്‍ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലോകേന്ദര് (14) ആണ്.കുറച്ചുകാലമായി പുകവലിക്ക് അടിമയായിരുന്നു കുട്ടിയെന്ന് പോലീസ് പറയുന്നു. മകനെ ഈ ദുശീലത്തില്‍ നിന്ന് മാറ്റാന്‍ മാതാപിതാക്കള്‍ ഏറെ പണിപ്പെട്ടു.
എന്നാൽ മകൻ ഇതിൽ നിന്ന് പിന്മാറാൻ കൂട്ടാക്കിയിരുന്നില്ല.പുകവലി ശീലമാക്കിയതോടെ അവന്റെ സ്വഭാവം പാടെമാറിയെന്നും പഠനത്തിലൊന്നും ശ്രദ്ധ ചെലുത്തുന്നില്ലായിരുന്നുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ലോകേന്ദറിന് ഈ തോക്ക് എവിടെനിന്ന് കിട്ടിയെന്ന് പരിശോധിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു. 2015ലെ കണക്ക് അനുസരിച്ച് ലഹരിമരുന്നുകളുടെ അടിമയായി 64 കൗമാരക്കാരാണ് ജീവനൊടുക്കിയിരിക്കുന്നത്.
Post Your Comments