വിവാഹ വേദിയില്‍ മദ്യപിച്ച് ലക്കുകെട്ട് നൃത്തം ചവിട്ടിയ വരനെ താലികെട്ടുന്നതിന് തൊട്ടുമുമ്പ് വധു വേണ്ടെന്നുവെച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം. അനുഭവ് മിശ്രയും പ്രിയങ്ക തൃപ്തിയും തമ്മിലുള്ള വിവാഹത്തിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍. മദ്യപിച്ചുള്ള നൃത്തവും നിലത്ത് കിടന്നുള്ള ഇഴയലും കണ്ടതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന ഉറച്ച നിലപാട് വിവാഹ വേദിയില്‍ വെച്ചുതന്നെ എടുക്കുകയായിരുന്നു വധു.
മദ്യപിച്ച് നിലതെറ്റിയ വരന്‍ നിലത്ത് കിടന്നിഴയുകയും അപസ്വരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു. സുഹൃത്തുക്കള്‍ നോട്ടുകള്‍ വിതറി വരനായ അനുഭവ് മിശ്രയുടെ ആവേശം കൂട്ടുകയും ചെയ്തു. വിവാഹദിവസം തന്നെ വരന്റെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിഞ്ഞ വധു അപ്പോള്‍ മുതല്‍ അസ്വസ്ഥയായിരുന്നു. വീട്ടുകാര്‍ നടത്തിയ ആശ്വാസവാക്കുകള്‍ക്കൊന്നും അവള്‍ ചെവികൊണ്ടില്ല. ലെക്കുകെട്ട് നൃത്തം ചെയ്യുന്ന ആളെ തനിക്ക് വേണ്ടെന്ന ഉറച്ചനിലപാടിലായിരുന്നു വധു. അടിപിടിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം വരന്‍ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. തൊട്ടടുത്ത ദിവസം തന്നെ തനിക്ക് ചേര്‍ന്ന മറ്റൊരു പങ്കാളിയെ പ്രിയങ്ക തെരഞ്ഞെടുക്കുകയും ചെയ്തു.
Post Your Comments