പട്‌ന : ക്യാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്ന് പട്‌നയില്‍ നിന്ന് ഡല്‍ഹിക്ക് പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ഇന്‍ഡിഗോ നിഷേധിച്ചു. ക്യാബിനില്‍ പുകകണ്ടതിനെത്തുടര്‍ന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്ന് വിമാനക്കമ്പനി അധികൃതരെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി, കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവ് എന്നിവര്‍ അടക്കമുള്ളവര്‍ ഇതേത്തുടര്‍ന്ന് പട്‌ന വിമാനത്താവളത്തില്‍ കുടുങ്ങി. ജി.എസ്.ടി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് തിരിച്ച നേതാക്കളാണ് വിമാനത്താവളത്തില്‍പ്പെട്ടത്. റഞ്ചിയില്‍നിന്ന് പട്‌നയിലേക്ക് പോകാനിരുന്ന ലാലു പ്രസാദ് യാദവ് റാഞ്ചി വിമാനത്താവളത്തില്‍ കുടുങ്ങി. പട്‌ന വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു.
Post Your Comments