KeralaLatest News

നടിക്ക് നീതി ലഭിക്കണം: അമ്മയ്‌ക്കെതിരെ നടിമാരുടെ കൂട്ടായ്മ

കൊച്ചി: നടിക്ക് നീതി ലഭിക്കണമെന്ന് പുതുതായി രൂപീകരിച്ച നടിമാരുടെ കൂട്ടായ്മ. താരസംഘടന അമ്മയ്‌ക്കെതിരെ പ്രതികരിച്ചാണ് വനിതാ കൂട്ടായ്മ രംഗത്തെത്തിയത്. ആക്രമണത്തിനിരയായ നടി തങ്ങളുടെ ഒരു അംഗമാണ്. അവര്‍ക്കൊപ്പം ഞങ്ങള്‍ നില്‍ക്കും. നീതിപൂര്‍വ്വമായ നടപടി കൈക്കൊള്ളുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടിമാരുടെ കൂട്ടായ്മ പറയുന്നു.

ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അമ്മയുടെ എക്‌സ്‌ക്യുട്ടീവ് യോഗത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ വിഷയം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളായ രമ്യ നമ്പീശനും റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും ഉന്നയിച്ചിരുന്നു. എന്നാല്‍, അമ്മ ജനറല്‍ബോഡി യോഗം ഈ വിഷയം ചര്‍ച്ചചെയ്തില്ലെന്നും വനിതാ കൂട്ടായ്മ പറയുന്നു.

നടിക്ക് നീതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യും. നടിക്ക് നിയമസഹായവും കൂടുതല്‍ അപകീര്‍ത്തി വരാതിരിക്കാനുള്ള നടപടികളും സംഘടന കൈക്കൊള്ളുമെന്നും അവര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button