ന്യൂഡല്‍ഹി : രാജ്യത്തെ പതിനഞ്ചാമത്തെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്റെ തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ആഗസ്റ്റ് 5 ശനിയാഴ്ച വോട്ടെടുപ്പും, അന്നുതന്നെ പ്രഖ്യാപനവും നടത്തും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂലായ് 4ന് പുറത്തിറക്കും.
പത്രികാസമര്പ്പനം ജൂലൈ 18 വരെയും സൂഷ്മ പരിശോധന ജൂലൈ 19 നും നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. ജൂലൈ 5 ന് വേട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പുതിയ രാഷ്ട്രപതി ആഗസ്റ്റ് 11 ന് ചുമതലയേല്‍ക്കും.
Post Your Comments