യുഎസ് : മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യയ്ക്ക് കൃത്യമായ സംവിധാനമില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ രണ്ടാം തലത്തില്‍ പട്ടികപ്പെടുത്തി. യുഎസിന്റെ വാര്‍ഷിക കോണ്‍ഗ്രഷണല്‍ മാന്‍ഡേറ്റഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.
ഇരകളെ തിരിച്ചറിയുന്നതില്‍ ഇന്ത്യ പുരോഗതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ശ്രമങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ടെന്നും യുഎസ് വ്യക്തമാക്കി. കുട്ടിക്കടത്ത് തടയാനുള്ള ആക്ഷന്‍ പ്ലാന്‍ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. എങ്കിലും ചില മേഖലകളില്‍ മനുഷ്യക്കടത്ത് തടയാനുള്ള പ്രാഥമിക നിലവാരം പോലും ഇന്ത്യ പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments