![](/wp-content/uploads/2017/06/pinaray.jpg)
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചിലര്‍ വിവാദ വീരന്മാരാണ്. എല്ലാം തങ്ങളുടെ കൈയിലാണെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ പ്രകടന പത്രിക അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും സര്‍ക്കാരിനെ ഇവര്‍ വഴിതെറ്റിച്ച അനുഭവമുണ്ട്. അതു തന്നെയാണ് ഇപ്പോഴും അവര്‍ തുടരുന്നതെന്നും സിപിഐയുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.
മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സിപിഐയ്ക്ക് അറിയിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Post Your Comments