ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട നിലയില്‍. ശരണ്‍ജിത് സിങ്ങ് 26 ആണ് സ്വന്തം വസതിയില്‍ കെല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. ശരണ്‍ജിത് സിങ്ങും ബന്ധുവായ ലവ്ദീപ് സിങ്ങുമായുള്ള വാക്കു തര്‍ക്കത്തിനിടെയാണ് ശരണ്‍ജിത്തിന്റെ കഴുത്തില്‍ കുത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുറ്റവാളിയാണെന്നു കണ്ടെത്തിയാല്‍ 25 വര്‍ഷം തടവ് ഇയാള്‍ക്ക് അനുഭവിക്കേണ്ടി വരും. ഇയാള്‍ക്കെതിരെ കൊലപാതകം ,മൂര്‍ച്ചയുള്ള ആയുധം ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമര്‍ത്തിരിക്കുന്നത്. അതെസമയം കൊലപാതകത്തിനെ കുറിച്ചുള്ള ബാക്കി കാരണങ്ങള്‍ പോലീസിന് വ്യക്തമല്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലവ്ദീപിനെ കോടതിയില്‍ ഹാജരാക്കിയത്. കൊല്ലപ്പെട്ട ശരണ്‍ജിത് ന്യൂയോര്‍ക്കില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. 2013 ലാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പോയത്.
Post Your Comments