ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ബിജെപിയുടെ ഒരു ചടങ്ങില്‍ കെഎം മാണി പങ്കെടുത്തത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജിഎസ്ടി ഉദ്ഘാടനത്തിന് മാണി എത്തുമെന്ന വിവരം ലഭിക്കുന്നത്. ജിഎസ്ടി ഉദ്ഘാടന ചടങ്ങിനു മാണിക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്.
ജിഎസ്ടി നടപ്പാക്കുന്നതിനായി നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. അര്‍ധരാത്രിയിലെ ഉദ്ഘാടനത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
കര്‍ഷകരും ദളിതരും ദുരിതം നേരിടുമ്പോള്‍ ആഘോഷം നടത്തുന്നതിനെ അനുകൂലിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. സിപിഎം, സിപിഐ എംപിമാരും സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments