ബെയ്ജിങ്: ഇന്ത്യന്‍ അിര്ത്തിക്ക് സമീപനം ചൈനയുടെ പ്രകോപനം തുടരുന്നു. ചൈനയുടെ യുദ്ധ ടാങ്ക് പരീക്ഷണവും നടന്നു. 35 ടണ്ണുള്ള ടാങ്ക് വിവിധ തരത്തിലുള്ള നീക്കങ്ങളും മേഖലയില്‍ നടത്തി. പുതിയ നീക്കം ഇന്ത്യയെ ലക്ഷ്യം വച്ചാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏതെങ്കിലും ഒരു രാജ്യത്തെ പ്രത്യേകം ലക്ഷ്യംവച്ചല്ലെന്നായിരുന്നു സൈന്യത്തെ മറുപടി.
അതേസമയം, സിക്കിമിന്റെ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചും ചൈന പ്രതികരിച്ചു. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നും ഇവര്‍ പിന്മാറിയാല് മാത്രമേ ചര്ച്ചയ്ക്കുള്ളൂവെന്നുമാണ് ചൈനയുടെ നിലപാട്.
സൈന്യം പിന്മാറിയാല് മാത്രമേ ഫലപ്രദമായ രീതിയില്‍ ചര്‍ച്ച നടക്കൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. നയതന്ത്രതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments