Latest NewsIndiaNewsBusiness

ലയനങ്ങളുടെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ ടെലികോം മേഖലയില്‍ ശ്രദ്ധേയമായേക്കാവുന്ന ഒന്ന്‍

ന്യൂഡല്‍ഹി : എയര്‍ടെല്‍ ടാറ്റാ ടെലി സര്‍വീസസിനെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്‌ . ഇന്ത്യന്‍ ടെലികോം മേഖലയില്‍ ലയനത്തിന്റെ കാലമാണെന്നും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് ഓപ്പറേറ്റര്‍മാര്‍ എന്ന നിലയിലേക്ക് ടെലികോം മേഖല ഏകീകരിക്കപ്പെടുമെന്നും ലണ്ടന്‍ ആസ്ഥാനമായ സി.സി.എസ്. ഇന്‍സൈറ്റ് മാസിക നിരീക്ഷിക്കുന്നു.

ടെലികോം മേഖലയില്‍ മത്സരം മുറുകിയതോടെ ലയന പ്രഖ്യാപനത്തിന്റെ കാലമായിരുന്നു കഴിഞ്ഞു പോയത്. ആര്‍കോം-എയര്‍സെല്‍, വോഡഫോണ്‍-െഎഡിയ, എയര്‍ടെല്‍-ടെലിനോര്‍ എന്നീ കമ്പനികളാണ് ലയനം പ്രഖ്യാപിച്ചവര്‍. വോഡഫോണ്‍ ഇന്ത്യ-ഐഡിയ ലയനത്തോടെ ഒന്നാം സ്ഥാനത്തു നിന്ന് പുറത്താകുന്ന സാഹചര്യം മറികടക്കാന്‍ എയര്‍ടെല്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button