ഷാര്‍ജ: 2019 ലെ വേള്‍ഡ് ബുക്ക് ക്യാപിറ്റലായി യുനെസ്കോ ഷാര്‍ജയെ തിരഞ്ഞെടുത്തു.വേള്‍ഡ് ബുക്ക് ക്യാപിറ്റലാകുന്ന 19 -മത്തെ നഗരമാണ് ഷാര്‍ജ. 1998ല്‍ അറബ് കൾച്ചർ ക്യാപിറ്റലായും ഷാര്‍ജയെ തിരഞ്ഞെടുത്തിരുന്നു.ലാ ഹയേയില്‍ നടന്ന യോഗത്തിലാണ് യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റലായി ഷാര്‍ജയെ തിരഞ്ഞെടുത്തത്. ജിസിസി രാജ്യങ്ങളില്‍ ഈ പദവി ലഭിക്കുന്ന ആദ്യ എമിറേറ്റാണ് ഷാര്‍ജ.
ക്യാപിറ്റല്‍ ഓഫ് ഇസ്ലാമിക് കള്‍ച്ചര്‍ (2014), ക്യാപിറ്റല്‍ ഓഫ് അറബ് ടൂറിസം (2015) എന്നീ പദവികളും ഷാര്‍ജയെ തേടിയെത്തിയിരുന്നു. പ്രാദേശികമായ പ്രസിദ്ധീകരണ കമ്പനികൾക്ക് നൽകുന്ന പ്രോത്സാഹനവും വായനയ്ക്കും സംവാദത്തിനും പ്രാധാന്യം നല്‍കിയതിനുമുള്ള അംഗീകാരമായിട്ടാണ് ഷാർജ്ജക്ക് ഈ പുരസ്കാരം ലഭിച്ചത്.
Post Your Comments