ന്യൂഡല്‍ഹി : ആധാര്‍ പരിശോധിച്ചാല്‍ ഒരു വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും നമുക്ക് അറിയാന്‍ സാധിക്കും. ആധാറില്‍ വിരലടയാളവും കണ്ണിലെ കൃഷ്ണമണിയുടെ വിവരങ്ങളും അടങ്ങുന്ന ബയോമെട്രിക് ഉള്ളടക്കമാണുള്ളത്. വ്യക്തിയുടെ വിരല്‍ അടയാളം മതി അയാളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും. തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഇപ്പോള്‍ എല്ലായിടത്തും ആധാര്‍ കാര്‍ഡാണ് ഉപയോഗിക്കുന്നത്.
വിരലടയാളം നല്‍കുന്നതിലൂടെ ആധാറില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.ആധാറിനെ സുരക്ഷിതമാക്കാന്‍ ഒരു വഴിയുണ്ട്. ആധാറിലെ വിവരങ്ങള്‍ വ്യക്തികളുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനമാണിത്. https://resident.uidai.gov.in/biometric-lock എന്ന യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറി നമ്മുടെ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് (captcha) കൊടുക്കുക. ഇതു കൊടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി സന്ദേശമെത്തും. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്കാണ് മെസേജ് എത്തുക. ഇതിലെ രഹസ്യ കോഡ് രേഖപ്പെടുത്തിയ ശേഷം വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ആധാര്‍ വിവരങ്ങള്‍ ലോക്കാകും.
എന്നാല്‍ ഇതു കൊണ്ട് മാത്രം പൂര്‍ണമായും ആധാര്‍ സുരക്ഷിതമായെന്ന് പറയാന്‍ കഴിയില്ല. എങ്കിലും നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതിനു ശേഷം ശേഖരിക്കണമെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി നമ്പറുണ്ടെങ്കില്‍ മാത്രമെ കഴിയൂ.
Post Your Comments