Latest NewsIndiaNewsTechnology

ഇന്ത്യയിൽ ‘പിയെച്ച’ റാൻസംവെയർ

മുംബൈ: വാനക്രൈക്കു പിന്നാലെ ‘പിയെച്ച’ റാൻസംവെയർ ഇന്ത്യയിൽ. മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. മൂന്നു ടെർമിനലുകളുടെ പ്രവർത്തനം കംപ്യൂട്ടറുകൾ തകരാറിലായതിനെ തുടർന്ന് നിർത്തിവച്ചു. ഇതോടെ ചരക്കുനീക്കം നിലച്ച അവസ്ഥയിലാണ്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സ്വിസ് സർക്കാരിന്റെ ഐടി ഏജൻസിയാണ് ഇന്ത്യയിൽ പിയെച്ച എത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.

പിയെച്ച റാൻസംവെയർ വാണിജ്യ, വ്യാവസായിക മേഖലകളെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ, ഫാക്ടറികൾ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ റാൻസംവെയർ പ്രോഗ്രാം ബാധിച്ചു. യുഎസ്, ഡെൻമാർക്ക്, സ്പെയിൻ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്.

പിയെച്ച റാൻസംവെയർ ഫയലുകൾ മൊത്തമായി എൻക്രിപ്റ്റ് ചെയ്യില്ല. അതിനു പകരം ഇരയുടെ കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തശേഷം ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ (എംഎഫ്ടി) എൻക്രിപ്റ്റ് ചെയ്യുന്നതാണ് പിയെച്ചയുടെ രീതി. തുടർന്നു ഫയലുകൾ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടും. 300 ഡോളർ സ്ക്രീനിൽ കാണിക്കുന്ന ബിറ്റ്കോയിൻ വിലാസത്തിലേക്കു അയയ്ക്കാനാണു സന്ദേശം. 13 പേർ ഫയലുകൾ തിരികെ ലഭിക്കാനായി മോചനദ്രവ്യം നൽകിയതായാണ് സൂചന. 5000 ഡോളർ മോചനദ്രവ്യമായി നൽകിയെന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button