Latest NewsNewsInternational

ഭ്രാന്തന്‍ വിളിയ്ക്ക് ശേഷം ട്രംപിന് മറ്റൊരു വിശേഷണം നല്‍കി ഉത്തര കൊറിയ

 

സോള്‍ : യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ. ട്രംപിനെ ‘ഭ്രാന്തന്‍’ എന്നു കഴിഞ്ഞദിവസം വിശേഷിപ്പിച്ചതിനു പിന്നാലെയാണു പുതിയ പ്രയോഗം. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ യു.എസ് സന്ദര്‍ശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഉത്തരകൊറിയന്‍ പ്രതികരണം.

ഉത്തരകൊറിയയുടെ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയുടെ മുഖപ്രസംഗത്തിലാണു ട്രംപിന്റെ നിലപാടുകള്‍ ഹിറ്റ്‌ലറുടെ നാസിസത്തെ ഓര്‍മപ്പെടുത്തുന്നതാണെന്നു വിശേഷിപ്പിച്ചത്. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന നയം സൈനിക ശക്തിയിലൂടെ ലോകത്തെ കൈപ്പിടിയിലാക്കാനുള്ള നീക്കമാണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഉത്തരകൊറിയയില്‍ 18 മാസം തടവില്‍ കഴിഞ്ഞ യുഎസ് വിദ്യാര്‍ഥി ഓട്ടോ വാംബിയറെ യുഎസിനു കൈമാറിയതിനു പിന്നാലെ മരണമടഞ്ഞ പശ്ചാത്തലത്തില്‍ യുഎസ് – കൊറിയ ബന്ധം കൂടുതല്‍ വഷളായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button