Latest NewsNewsHealth & Fitness

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

 

മഴക്കാലം അസുഖങ്ങളുടെ കൂടെ കാലമാണ്. പലതരം അസുഖങ്ങളും, പനിയായും ചുമയായുമെല്ലാം വരുന്ന കാലഘട്ടം. മഴക്കാലത്ത് ആരോഗ്യം കാത്തു രക്ഷിയ്ക്കാന്‍ ആയുര്‍വേദം പറയുന്ന പല ചിട്ടകളുമുണ്ട്. അസുഖങ്ങള്‍ വരാതിരിയ്ക്കാന്‍ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യം നില നിര്‍ത്താനും. മഴക്കാലാരോഗ്യം നില നിര്‍ത്താന്‍ ആയുര്‍വേദം അനുശാസിയ്ക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

മഴക്കാലത്ത് അധികം മസാല കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുയാണ് നല്ലതെന്ന് ആയുര്‍വേദം അനുശാസിയ്ക്കുന്നു.

കയ്പ്പുള്ള ആര്യവേപ്പു കഴിയ്ക്കുന്നത് മഴക്കാലത്തു നല്ലതാണെന്നും പറയുന്നു. ഇവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രോഗാണുക്കളെ കൊന്നൊടുക്കാന്‍ ഇവ സഹായിക്കും.

തുളസിയും ചൂടുവെള്ളവും കൂടി കഴിയ്ക്കുന്നതും ആയുര്‍വേദത്തില്‍ പറയുന്ന മറ്റൊരു വഴിയാണ്. തുളസിയില്‍ ധാതുക്കളുംആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് ഡെങ്കു, മലേറിയ തുടങ്ങിയ അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.

മഴക്കാലത്ത് ശരീരത്തിനു ചേര്‍ന്നൊരു ഭക്ഷണമാണ് ഉലുവ. ഉലുവമരുന്ന് കര്‍ക്കിടകമാസത്തില്‍ കഴിയ്ക്കുന്നതിനുള്ള ഒരു കാരണവുമിതാണ്. ഇത് ദഹനപ്രശ്നങ്ങളൊഴിവാക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും.

മഞ്ഞളും ചൂടുപാലും മഴക്കാലത്ത് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്നൊരു വഴിയാണ.് മഞ്ഞളിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കോള്‍ഡ് പോലുള്ള പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കും.

വൈറ്റമിന്‍ സി അടങ്ങിയ പാവയ്ക്ക മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റാന്‍ സഹായിക്കും.

മഴക്കാലത്തു വറുത്തതും പൊരിച്ചതുമെല്ലാം തിന്നാന്‍ താല്‍പര്യമേറും. എന്നാല്‍ ഇവ ഹൃദയത്തിനും അനുബന്ധ അവയവങ്ങള്‍ക്കുമെല്ലാം കേടാണ് . ഇവ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി തടയുകയും ചെയ്യും.

ആവശ്യത്തിന് മഴക്കാല ഭക്ഷണം മാത്രം ശീലമാക്കിയാല്‍ പകര്‍വ്യാധികളെ തടയാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button