KeralaLatest News

ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. സംസ്ഥാനത്ത് പനിമരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ആ സ്ഥാനത്തു തുടരുന്നത് ധാര്‍മികതയ്ക്ക് എതിരാണെന്നും ഹസന്‍ പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ വേറെ ജോലികള്‍ക്കു പോകുന്നുണ്ടെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചതാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button