Latest NewsKeralaNews

ഫേസ്ബുക്ക് പ്രണയം; വീട്ടമ്മയെ മകളുമായി കാണാതായി: പോയത് പല സ്ത്രീകളെയും കെണിയില്‍ വീഴ്ത്തുന്ന യുവാവിനൊപ്പം

കോഴിക്കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീട്ടമ്മ പോയതായി സൂചന.കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവരെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഫേസ്ബുക്കിലുള്ള യുവാവുമായി വീട്ടമ്മ പ്രണയത്തിലായിരുന്നെന്നാണ് സംശയം.കോഴിക്കോട് സ്വദേശിനിയായ കെ.ദീപ്തി, ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ശിഖയോടൊപ്പമാണ് കാണാതായത്. യുവതിയുടെ അക്കൗണ്ടിലെ പണം മുഴുവന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

വർക് ഷോപ് ജീവനക്കാരനായ .പ്രമോദ് ആണ് ഭർത്താവ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ മൂത്ത മകനെയും ഉപേക്ഷിച്ചാണ് സ്ത്രീ വീട് വിട്ടിറങ്ങിയത്. വീട് വിട്ടിറങ്ങുന്നതായി കത്തെഴുതി വെച്ച ശേഷമാണ് ഇവർ അപ്രത്യക്ഷയായത്.പല സ്ത്രീകളേയും കെണിയില്‍ വീഴ്ത്തുന്ന യുവാവാണ് തിരോധാനത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. യുവാവിന്റെ ചിത്രമോ, ഫോണ്‍ നമ്പറോ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭർത്താവിന്റെ പേരിലെടുത്ത സിമ്മിൽ ആയിരുന്നു ഇവർ യുവാവുമായി ബന്ധപ്പെട്ടിരുന്നത്.

ഈ സിം പരിശോധിച്ചതിൽ നിന്ന് ലഭിച്ച ഒരു നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇടുക്കി സ്വദേശിനിയായ ഒരു യുവതിയെ ലൈനിൽ കിട്ടിയിരുന്നു. ഇടുക്കി സ്വദേശിനിയായ യുവതിയോടും ഈ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു.അതോടെ ഇയാൾ തട്ടിപ്പുകാരനാണെന്ന് പൊലീസിന് ബോധ്യമായി.സുഹൃത്തുക്കളുടെ പട്ടിക പുറത്തു കാണാത്ത രീതിയിലാണ് ദീപ്തിയുടെ ഫേസ് ബുക്ക് അക്കൗണ്ട് സെറ്റിങ് ചെയ്തിരിക്കുന്നത്.പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button