Latest NewsKeralaNews

ബൈക്കിലിരുന്ന് കുട നിവര്‍ത്തിയ വീട്ടമ്മ തലയടിച്ച്‌ വീണു മരിച്ചു

ഹരിപ്പാട്: സ്കൂട്ടറിന് പിന്നില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മ കുട നിവര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ തലയിടിച്ചു വീണ് മരിച്ചു. രാജമ്മ(45)യാണ് മരിച്ചത്. ഇന്ന് രാവിലെ കൂട്ടം കൈതമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. ആശുപത്രിയില്‍ പോകുന്നതിന് വേണ്ടി വഴിമധ്യേ വന്ന പരിചയക്കാരന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറുകയും ചാറ്റല്‍ മഴയുള്ളതിനാല്‍ നനയാതിരിക്കാന്‍ കുട നിവര്‍ത്തുന്നതിനിടയില്‍ ബാലന്‍സ് തെറ്റി റോഡില്‍ തലയിടിച്ചു വീഴുകയുമായിരുന്നു.

കുമാരപുരം എരിയ്ക്കാവ് പതിനെട്ടു പറതോപ്പില്‍ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഇവര്‍. ഉടന്‍ തന്നെ ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button