Latest NewsCinemaBollywood

കിടിലൻ ലുക്കുമായി അമീർ ഖാന്റെ പുതിയ ചിത്രം

കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി എന്തും ചെയ്യാൻ മടിയില്ലാത്ത നടനാണ് ആമിർഖാൻ. ബോക്സ് ഓഫീസിൽ റെക്കോഡുകൾ തകർത്ത ദംഗൽ എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം 100 കിലോ ആക്കിയിരുന്നു താരം. തുടർന്ന് 25 കിലോ കുറയ്ക്കുകയും ചെയ്തു. കിടിലൻ ലുക്കിലെത്തുന്ന മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ആമിർഖാൻ.

തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിനായി ആണ് താരം അടിമുടി മാറ്റത്തിനൊരുങ്ങിയിരിക്കുന്നത്. ചിത്രത്തിൽ മുടി നീട്ടി വളർത്തി മൂക്കുത്തിയും അണിഞ്ഞാണ് ആമിർ എത്തുന്നത്. ആമിര്‍ കഥാപാത്രവും പ്രത്യേകതകള്‍ ഉള്ളതു തന്നെ. അതിന്റെ ചെറിയൊരു സൂചനയാണ് ആമിറിന്റെ ഈ ചിത്രം. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രത്തിലൂടെയാണു ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ലുക്ക് പുറത്തു വന്നത്.

തഷാൻ, ധൂം 3 തുടങ്ങിയ സിനിമകളൊരുക്കിയ വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധാനം. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ, ജാക്കി ഷ്റോഫ്, കത്രീന, ഫാത്തിമ സന തുടങ്ങി വമ്പൻതാരങ്ങളാണ് അണിനിരക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button